1.

1. ചാക്കുണ്ണി റേഡിയോ പണയം വെച്ചത് എന്തിനായിരുന്നു?2. ചാക്കുണ്ണിയുടെ മനസ്സിന്റെ വേദന വർധിപ്പിച്ചത് എന്ത്?3. റേഡിയോ വാങ്ങാൻ പുറപ്പെട്ട ഉണ്ണിയോട് നാട്ടുകാരുടെ മനോഭാവം എന്തായിരുന്നു?4. കഥാപാത്രനിരൂപണം ചാക്കുണ്ണി?No Spams !!! Please ‍♀️ it's urgent ! I have test in half an hour ​

Answer»

ANSWER:

JAN 2019, 11:26 PM IST

VIDHYA

# സന്തോഷ് കുമാർ ചീക്കിലോട്

പത്താംക്ളാസ് മലയാളം രണ്ടാം ഭാഗം അടിസ്ഥാന പാഠാവലിയെയും പരീക്ഷയ്ക്ക് ഒരുങ്ങേണ്ടതെങ്ങനെയെന്നും പരിചയപ്പെടുത്തുകയാണ് ഇവിടെ. മൂന്ന് യൂണിറ്റിലായി പത്ത് പാഠമാണ് അടിസ്ഥാനപാഠാവലിയിലുള്ളത്. ഉള്ളടക്കം മനസ്സിലാക്കി പഠിച്ചാൽ എളുപ്പത്തിൽ മാർക്ക് വാങ്ങാൻ ചിട്ടയായ പഠനത്തിലൂടെ സാധിക്കും.

വിഗ്രഹിക്കൽ, വിശകലനക്കുറിപ്പ്, പ്രയോഗഭംഗി, താരതമ്യക്കുറിപ്പ് (ഉദാ: അമ്മത്തൊട്ടിൽ, ഓരോ വിളിയും കാത്ത് എന്നീ പാഠങ്ങളിലെ 'മകൻ' എന്ന കഥാപാത്രത്തെ താരതമ്യം ചെയ്യുക) ചമത്കാരഭംഗി (ഉദാ: 'ഓണമുറ്റത്തി'ലെ സൂര്യോദയം), പ്രഭാഷണം, എഡിറ്റിങ്. ഉപന്യാസം, കാവ്യപരമായ സവിശേഷതകൾ കണ്ടെത്തൽ (രണ്ട് മാർക്കിനാവുമ്പോൾ അക്ഷരവിന്യാസം മാത്രം മതിയാകും). തുടങ്ങിയ രീതിയിലുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കണം. കൊച്ചുചക്കരച്ചി, അമ്മയുടെ എഴുത്തുകൾ, ഓണമുറ്റത്ത്, പത്രനീതി എന്നീ പാഠങ്ങൾ പലയാവർത്തി മനസ്സിരുത്തി വായിക്കുന്നത് നന്നാവും. പരിമിതികളെ സ്നേഹംകൊണ്ട് മറികടന്ന കോരനെയും ചിരുതയെയും കുറിച്ച് ചിന്തിക്കുമ്പോൾ സ്നേഹം സാമൂഹികതലത്തിലേക്ക് വളർന്ന് പ്രളയത്തെ മറികടന്നത് ഓർക്കണം.

ഒരു മാർക്കിന് രണ്ട് മിനിറ്റ് സമയം കാണാം. 40 മാർക്കിനുള്ള പരീക്ഷകളിൽ 'അടിസ്ഥാനപാഠാവലി'ക്കാണ് കൂടുതലെഴുതാനുള്ളത്. പരീക്ഷവരെ ദിവസവും ഓരോ ഉത്തരങ്ങളായി എഴുതിനോക്കിയില്ലെങ്കിൽ (എഴുത്തില്ലാതെ വായന മാത്രമായാൽ) അത് കൈവേഗത്തെ ബാധിക്കുകയും എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ കഴിയാതെവരികയും ചെയ്യും. പുതിയ പേനയും കൈവേഗത്തെ ബാധിക്കും. രണ്ട് ഉത്തരങ്ങൾ എഴുതാനുണ്ടായിരിക്കുകയും ഒരു ഉത്തരത്തിനുള്ള സമയം അവശേഷിക്കുകയും ചെയ്താൽ രണ്ട് ഉത്തരവും കുറച്ച് എഴുതുന്നതാണ് ബുദ്ധി. രണ്ട് ഉത്തരത്തിനുംകൂടി കിട്ടുന്ന മാർക്ക് ഒരു ഉത്തരത്തിന്റെ മാർക്കിനെക്കാൾ കൂടാനാണ് സാധ്യത.

ജീവിതം പടർത്തുന്ന വേരുകൾ

പ്ളാവിലക്കഞ്ഞി ഓരോ വിളിയും കാത്ത് അമ്മത്തൊട്ടിൽ

വാക്കുകൾ വിടരുന്ന പുലരികൾ

പണയം അമ്മയുടെ എഴുത്തുകൾ പത്രനീതി

പ്ലാവിലക്കഞ്ഞി

കോരനും ചിരുതയും കോരന്റെ അച്ഛനും ജന്മികുടിയാൻ വ്യവസ്ഥയിൽപ്പെട്ട് ഉഴലുന്നതാണ് 'പ്ലാവിലക്കഞ്ഞി'യിൽ. ദാരിദ്ര്യവും ദുരിതവുംമാത്രം സമ്പാദ്യമായുള്ള കോരൻ ചൂഷണം തിരിച്ചറിയുന്നു. പക്ഷേ, അതിനെതിരേ പ്രതികരിക്കാനുള്ള സാമൂഹികബോധം മറ്റുള്ളവർക്കില്ലാത്തത് അവനെ നിസ്സഹായനാക്കുന്നു. ഇല്ലായ്മകളെ കോരനും ചിരുതയും സ്നേഹംകൊണ്ട് മറികടക്കുന്നു. വൃദ്ധനായ അച്ഛനെ വേണ്ടുംവിധം പരിചരിച്ചില്ലല്ലോയെന്ന കുറ്റബോധം കോരനെ വേട്ടയാടുന്നുമുണ്ട്.

ഓരോവിളിയും കാത്ത്

അച്ഛനില്ലാത്ത വീട്ടിൽ അമ്മ എങ്ങനെ കഴിയുമെന്നോർത്ത് നൊമ്പരപ്പെടുന്ന മകനാണ് 'ഓരോവിളിയും കാത്ത്' എന്ന കഥയിൽ. അച്ഛനും അമ്മയും തമ്മിലുള്ള ഊഷ്മളമായ ബന്ധമാണ് കഥയുടെ പ്രമേയം. അച്ഛനില്ലാതായതോടെ അമ്മ പൊടുന്നനെ വാർധക്യത്തിന്റെ നിസ്സഹായതകളിലേക്ക് വഴുതിവീണതുപോലെ മകന് തോന്നുന്നു. ആ വീടിനെ വീടാക്കിയത് അച്ഛനായിരുന്നു. കിടപ്പിലായിരുന്നപ്പോൾപോലും വീട്ടിലും പറമ്പിലുമുള്ള എല്ലാ കാര്യങ്ങളും അച്ഛൻ അറിഞ്ഞിരുന്നു. അച്ഛന്റെ മരണത്തോടുകൂടി വീട്ടിൽനിന്ന് എന്തെല്ലാമോ ചോർന്നുപോയതുപോലെ. ധ്വന്യാത്മകപ്രയോഗങ്ങളാലും....



Discussion

No Comment Found