

InterviewSolution
1. |
കോവിഡാനന്തര ജീവിത പ്രതിസന്ധികൾ |
Answer» കോവിഡ് കാലം മനുഷ്യരാശിക്ക് ചില തിരിച്ചറിവുകള്‍ നല്‍കിയിട്ടുണ്ടെന്ന് പറയാം. നമ്മുടെ ജീവിതത്തിലേക്ക് മുമ്പെന്നത്തേക്കാളുമേറെ തോതില്‍ ജാഗ്രതയും മുന്‍കരുതലും കടന്നുവന്നിരിക്കുന്നു. കോവിഡ് നല്‍കിയ തിരിച്ചറിവുകള്‍ ഭാവി ജീവിതത്തെ സമൃദ്ധമാക്കാന്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ഗൗരവമായി ചിന്തിക്കേണ്ട ഉചിത സമയമാണിതെന്ന് തോന്നുന്നു. ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കിയത് കേരളത്തിന്‍റെ പുനര്‍ നിര്‍മിതിയെ കുറിച്ചായിരുന്നു. മുന്പു പ്രളയത്തിനുശേഷം നവ കേരള നിര്‍മിതിയെ പറ്റി നമ്മള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോള്‍ കോവിഡാനന്തര കേരളത്തെക്കുറിച്ചുള്ള സംവാദത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. |
|