1.

യേശുവിന്റെ കആലാകെട്ടത്തിൽ ഞാനികളിൽ ഞാനി എന്നു അറിയപ്പെടുന്നത് ആര്??​

Answer»

ANSWER:

യേശുവിനെ കാണാൻ പോയ യാത്രക്കാർക്കു “മൂന്നു ജ്ഞാനികൾ,” “മൂന്നു രാജാക്കാന്മാർ” എന്നീ വിശേഷണങ്ങളൊന്നും ബൈബിൾ നൽകുന്നില്ല. അത്തരം വിശേഷണങ്ങളൊക്കെ ക്രിസ്‌തുമസ്സ്‌ ആഘോഷവുമായി ബന്ധപ്പെട്ടാണ്‌ ഉപയോഗിച്ചുവരുന്നത്‌. ക്രിസ്‌തുമസ്സിനെക്കുറിച്ചുള്ള പാരമ്പര്യത്തിൽ യേശുവിനെ സന്ദർശിക്കാൻ വന്നവരെ രാജാക്കന്മാരായാണു ചിത്രീകരിച്ചിരിക്കുന്നത്‌. എന്നാൽ ബൈബിളിൽ ഒരിടത്തും അവരെ രാജാക്കന്മാർ എന്നു വിളിക്കുന്നില്ല. ഒരു വിജ്ഞാനകോശം പറയുന്നതനുസരിച്ച്‌, യേശു ജനിച്ചതിനു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ്‌ യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള ധാരാളം പൊടിപ്പും തൊങ്ങലും വെച്ച കഥകൾ പുറത്തിറങ്ങി. യേശുവിനെ സന്ദർശിക്കാൻ വന്നവർ രാജാക്കന്മാരാണെന്നു അങ്ങനെ പലയാളുകളും പറയാൻ തുടങ്ങി.

Explanation:

ബൈബിളിൽ ഈ ജ്യോത്സ്യന്മാരുടെ പേര്‌ പറയുന്നില്ല. ബൈബിളിനെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശം പറയുന്നത്‌, “കഥകളിൽ ഇവർക്കു പേരിടാൻ ശ്രമം നടന്നിട്ടുണ്ട്‌ എന്നാണ്‌. (ഉദാ: ക്യാസ്‌പർ, മേൽചിയർ, ബേൽതസ്സർ എന്നിങ്ങനെയുള്ള പേരുകൾ.)”



Discussion

No Comment Found